മാധ്യമങ്ങൾക്ക് നേരെയുള്ള നിയന്ത്രണങ്ങൾ ഗുണകരമല്ല: മോദി
ന്യൂഡൽഹി: മാധ്യമങ്ങൾക്ക് നേരെയുള്ള ബാഹ്യ കടിഞ്ഞാണുകൾ സമൂഹത്തിന് ഗുണകരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ മാധ്യമ ദിനത്തോട് അനുബന്ധിച്ച് വിജ്ഞാൻ ഭവനിൽ പ്രസ് കൗൺസിൽ ഒാഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സ്വതന്ത്ര പ്രവർത്തനം യാഥാർഥ്യമാക്കാൻ മാധ്യമങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥ കാലത്ത് പ്രസ് കൗൺസിലിന്‍റെ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. മൊറാർജി ദേശായി പ്രധാനമന്ത്രിയായപ്പോഴാണ് ഈ നിരോധനം നീക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സത്യം പറഞ്ഞതിന്‍റെ പേരിൽ നിരവധി മാധ്യമപ്രവർത്തകർ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇത് ഗുരുതരമായ സംഭവമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

