മെലാനിയയുടെ നഗ്ന ചിത്രങ്ങൾ: മന്ത്രി വിവാദത്തിൽ
ബംഗളൂരു: പൊതുവേദിയിൽ ഇരുന്ന് അശ്ലീലചിത്രം കണ്ടെന്ന ആരോപണത്തിൽ കുടുങ്ങി കർണാടക മന്ത്രി. മന്ത്രി മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങൾ കണ്ടെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. മെലാനിയ വിവാഹത്തിനു മുമ്പ് മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്നപ്പോൾ ചില മാഗസിനുകൾക്ക് വേണ്ടി നടത്തിയ നഗ്ന ഫോട്ടോഷോപ്പ് ചിത്രങ്ങൾ അടുത്തിടെ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. ഈ ചിത്രങ്ങളാണ് മന്ത്രി മൊബൈലിൽ കണ്ടതെന്നാണ് വെളിപ്പെടുത്തൽ വന്നിരിക്കുന്നത്. നവംബർ 10 ന് ടിപ്പു ജയന്തി ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടയിൽ വിദ്യാഭ്യാസമന്ത്രി തൻവീർ സെയ്ത് മൊബൈൽ ഫോണിൽ നഗ്നചിത്രങ്ങൾ കാണുന്ന രംഗങ്ങൾ ദൃശ്യങ്ങൾ സഹിതം പുറത്തുവന്നിരുന്നു.
മൊബൈൽ ഫോൺ പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് മന്ത്രി കണ്ടത് മെലാനിയയുടെ നഗ്നചിത്രങ്ങൾ ആയിരുന്നെന്നു വെളിപ്പെടുത്തിയത്. സംഭവം മന്ത്രി നിഷേധിച്ചെങ്കിലും മന്ത്രി കണ്ടുകൊണ്ടിരുന്നത് മെലാനിയയുടെ നഗ്നചിത്രം തന്നെയായിരുന്നെന്നു വീഡിയോ ദൃശ്യം പരിശോധിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു.

