നോട്ട് നിരോധനം: മികച്ച നീക്കമെന്ന് വിരാട് കോഹ്ലി
വിശാഖപട്ടണം: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിൽ പ്രതികരണവുമായി വിരാട് കോഹ്ലി.രാജ്യത്തെ സംബന്ധിച്ച് ഇത് ഏറെ പ്രയാസകരമായ സമയമാണെങ്കിലും രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മികച്ച തീരുമാണിതെന്നും കോഹ്ലി പറഞ്ഞു. പ്രധാനമന്ത്രിയുടെ തീരുമാനത്തിന് എല്ലാവിധ പിന്തുണ നല്‍കുന്നതായും കോഹ്ലി പറയുന്നു.
രാജ്കോട്ട് ടെസ്റ്റിനു ശേഷം ഞാൻ പഴയ കറൻസികൾ ഹോട്ടലിൽ ബില്ല് കൊടുക്കുന്നതിനായി നൽകിയത്. എന്നാൽ അവ വിപണിയിൽ നിന്ന് പിൻവലിച്ച കാര്യം മറന്നിരുന്നു. ഇപ്പോൾ ആരാധകർക്ക് പഴയ കറൻസികളിൽ ഒപ്പിട്ട് നൽകാറുണ്ടെന്നും. കോഹ്ലി കൂട്ടിച്ചേർത്തു.
നേരത്തെ നോട്ട് നിരോധനത്തെ പിന്തുണച്ച് ടെന്നീസ് താരം പിവി സിന്ധുവും, സൈന നെഹാവാളും സിനിമ താരം രജനികാന്തുമെല്ലാം രംഗത്ത് വന്നിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച് വിജയിന്റെ ശബ്ദം ശ്രദ്ധേയമായി. ആകെ ജനസംഖ്യയുടെ 20%മാണ് രാജ്യത്ത് സമ്പന്നരായിട്ടുള്ളത്. അവരില്‍ ചിലര്‍ ചെയ്ത തെറ്റുകളുടെ പേരില്‍ 80% വരുന്ന സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്ന് വിജയ് ചോദിച്ചു.

