ബി എസ് പി റാലിയില്‍ തിക്കിലും തിരക്കിലും പെട്ട്‌ രണ്ട് മരണം


ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബി എസ് പിയുടെ ആഭിമുഖ്യത്തില്‍ നടന്ന റാലിയില്‍ തിക്കിലും തിരക്കിലും പെട്ട്‌
രണ്ട് പേര്‍ മരിച്ചു. പാര്‍ട്ടി സ്ഥാപകനായ കന്‍ഷി റാമിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ബി.എസ്.പി റാലി സംഘടിപ്പിച്ചത്‌. ഒരു ലക്ഷത്തിലധികം ആളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്. റാലിയില്‍ പങ്കെടുത്തവരില്‍ നൂറിലധികം ആളുകളെ കാണാതായി. അവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബിജെപി വിവേചനമാണ് കാണിക്കുന്നതെന്ന് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മായാവതി പറഞ്ഞു. പശു സംരക്ഷണത്തിന്റെ പേരില്‍ മതപരിവര്‍ത്തനവും അക്രമസംഭവങ്ങളും അരങ്ങേറുന്നു. മുസ്ലിം വോട്ടര്‍മാര്‍ സമാജ്‌വാദി പാര്‍ട്ടിക്ക് വോട്ടുചെയ്ത് വോട്ട് നഷ്ടപ്പെടുത്തരുത്. അത് ബി ജെ പിക്കാവും ഉപകാരപ്പെടുക.

ബി ജെ പി അതിദ്രുത അക്രമത്തെ രാഷ്ട്രീയാവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുകയാണ്. ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റാനുള്ള ശ്രമമാണിതെന്നും മായാവതി ആരോപിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed