ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാഫലം: കേരളത്തിന് റെക്കോർഡ് വിജയം


ശാരിക I ദേശീയം

ന്യൂഡൽഹി: ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്‌സി (പന്ത്രണ്ടാം ക്ലാസ്) പരീക്ഷാഫലം പ്രഖ്യാപിച്ചു. കേരളത്തിലെ സ്കൂളുകൾക്ക് റെക്കോർഡ് വിജയമാണ് ഇത്തവണ ലഭിച്ചത്. പത്താം ക്ലാസിൽ 99.96% പേരും പന്ത്രണ്ടാം ക്ലാസിൽ 99.97% പേരും വിജയിച്ചു.

ദേശീയതലത്തിൽ പത്താം ക്ലാസിൽ 99.18% വും പന്ത്രണ്ടാം ക്ലാസിൽ 99.13% വുമാണ് വിജയം. കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (CISCE) ആണ് ഫലം പുറത്തുവിട്ടത്. വിദ്യാർത്ഥികൾക്ക് cisce.org, results.cisce.org എന്നീ വെബ്‌സൈറ്റുകൾ വഴി ഫലം അറിയാം.

കേരളത്തിൽ 166 സ്കൂളുകളിൽ നിന്നായി 7,861 വിദ്യാർത്ഥികൾ ഐസിഎസ്ഇ പരീക്ഷയും, 85 സ്കൂളുകളിൽ നിന്നായി 3,058 വിദ്യാർത്ഥികൾ ഐഎസ്‌സി പരീക്ഷയും എഴുതി.

article-image

dsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed