പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു


ഷീബ വിജയൻ I കേരളം

കോട്ടയം: പ്രമുഖ പൊതുപ്രവർത്തകനും സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ സ്ഥാപകനുമായ ഡിജോ കാപ്പൻ (68) അന്തരിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ വർഷമുണ്ടായ അപകടത്തെത്തുടർന്ന് മാസങ്ങളോളം അദ്ദേഹം ചികിത്സയിലായിരുന്നു.

ഭരണങ്ങാനം ഇടമറ്റം സ്വദേശിയായ ഡിജോ കാപ്പൻ പൗരാവകാശങ്ങൾക്കും ഉപഭോക്തൃ സംരക്ഷണത്തിനും വേണ്ടി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിച്ച വ്യക്തിത്വമായിരുന്നു. കെ.എസ്.സിയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി ജനസേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിലും ചാനൽ ചർച്ചകളിൽ വിഷയങ്ങൾ അവതരിപ്പിക്കുന്നതിലും അദ്ദേഹം സജീവമായിരുന്നു. മികച്ച ഒരു സൗഹൃദവലയത്തിന് ഉടമ കൂടിയായിരുന്ന അദ്ദേഹത്തിന്റെ വേർപാട് സാമൂഹിക-സാംസ്‌കാരിക മേഖലയ്ക്ക് വലിയ നഷ്ടമാണ്.

article-image

gerg

You might also like

  • Lulu Exchange
  • Straight Forward

Most Viewed