എംബിബിഎസ് വിദ്യാർഥിനിക്ക് മദ്യം നൽകി പീഡിപ്പിച്ചു; സഹപാഠികൾ പിടിയിൽ

എംബിബിഎസ് വിദ്യാർഥിനിയെ സഹപാഠികളും അവരുടെ സുഹൃത്തും ചേർന്ന് മദ്യം നൽകി അബോധാവസ്ഥയിലാക്കിയതിന് ശേഷം പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലാഅണ്മൂ സംഭവം.മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ പൂനെ, സോളാപൂർ, സാംഗ്ലി എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഇവരെ മേയ് 27 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരം കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തു.
ersfeafafas