ശബരിമലയിൽ പ്ലാസ്റ്റിക് നിരോധനം കർശനമാക്കണം; ഹൈക്കോടതി


ഷീബ വിജയൻ

ശബരിമലയിൽ പ്ലാസ്റ്റിക് നിരോധനം കർശനമാക്കണമെന്ന് ഹൈക്കോടതി. പ്ലാസ്റ്റിക് കൊണ്ടുവരരുതെന്നുള്ള അറിയിപ്പ് വെർച്വൽ ക്യൂ മേഖലയിലും നൽകണം. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിടുകയും കത്തിക്കുകയും ചെയ്തവർക്കെതിരേ പെരിയാർ കടുവസങ്കേതം വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ വന്യജീവി സംരക്ഷണനിയമപ്രകാരം നടപടിയെടുക്കണം. സന്നിധാനം, പമ്പ, നിലയ്ക്കൽ, കാനനപാത തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രത്യേക നിരീക്ഷണം വേണം. തീർഥാടകർ ഇരുമുടിക്കെട്ടിലും മറ്റും പ്ലാസ്റ്റിക് കവറുകൾ കൊണ്ടുവരാൻ പാടില്ലെന്ന് ദേവസ്വം ബോർഡ് അറിയിപ്പ് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. ജസ്റ്റീസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റീസ് എസ്. മുരളി കൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്‍റേതാണ് ഉത്തരവ്. മാലിന്യങ്ങൾ കൂട്ടിയിട്ടത് വന്യജീവികൾക്ക് അപകടമുണ്ടാക്കുന്നതായി സ്‌പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് ചെയ്തിതിൻ്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടപെടൽ.

article-image

ADSdasAS

You might also like

Most Viewed