മോദി,രാജ്നാഥ് സിങ്, സ്മൃതി, അണ്ണാമലൈ; മുന്നിട്ട് ബിജെപിയുടെ താരനേതാക്കള്‍


രാജ്യത്തിന്റെ വിധി നിർണ്ണയിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കെ വരാണസി അടക്കമുള്ള താരമണ്ഡലങ്ങളിൽ ബിജെപി മുന്നേറ്റം തുടരുന്നു. ഉത്തർപ്രദേശിലെ വരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നിലാണ്. ലഖ്നൗവിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും നാഗ്പൂരിൽ നിതിൻ ഗഡ്കരിയും അമേത്തിയിൽ സ്മൃതി ഇറാനിയും മുന്നിട്ട് നിൽക്കുകയാണ്.

തെന്നിന്ത്യയിൽ ബിജെപിയുടെ തുറുപ്പുചീട്ടായ അണ്ണാമലൈ മുന്നേറുന്നുവെന്നാണ് വോട്ടുകൾ വ്യക്തമാക്കുന്നത്. ഗുണയിൽ ജ്യോതിരാദിത്യ സിന്ധ്യ, വിദിഷയിൽ ശിവ്‍രാജ് സിങ് ചൗഹാൻ എന്നിവരും മുന്നിട്ട് നിൽക്കുകയാണ്.

ഇന്‍ഡ്യ മുന്നണിയുടെ പ്രധാന നേതാക്കളും മുന്നേറുകയാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിയും തിരുവനന്തപുരത്ത് ശശി തരൂരും മുന്നിട്ട് നിൽക്കുന്നു. കനൗജിൽ അഖിലേഷ് യാദവ്, ബാരാമതിയിൽ സുപ്രിയ സുലെ, മെയിൻപുരിയിൽ ഡിംപിൾ യാദവ് എന്നിവരും മുന്നിലാണ്.

article-image

drttttrtrt

You might also like

  • Lulu Exchange
  • Straight Forward

Most Viewed