ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹം: ഖാർഗെ


ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 128 സീറ്റുകൾ വരെ നേടുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മൂന്നാം തവണയും അധികാരം ലക്ഷ്യം വെക്കുന്ന ബിജെപിയെ താഴെയിറക്കാൻ ഇന്ത്യാ സഖ്യത്തിന് കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഇതിനകം 100 സീറ്റുകൾ കടന്നു. 128 സീറ്റുകൾ നേടാമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ബിജെപിയെ അധികാരത്തിൽ തിരിച്ചെത്തുന്നതിൽ നിന്ന് തടയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്ന് ഖാർഗെ വ്യക്തമാക്കി. ഭാരത് ജോഡോ യാത്രകൾ കോൺഗ്രസിന് കൂടുതൽ സ്വീകാര്യത നൽകി. 

രാജ്യം നിലവിൽ നേരിടുന്ന പ്രശ്‍നങ്ങൾക്ക് പരിഹാരം കാണാൻ രാഹുലിന്‍റെ ദീർഘ ദൃഷ്ടിക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. ഇത് ഒരു ഔദ്യോഗിക പ്രഖ്യാപനമല്ല. റായ്ബറേലിയിൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. പ്രചാരണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ പ്രിയങ്ക മത്സരിക്കില്ലെന്ന് സ്വയം തീരുമാനമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

article-image

jgjjk

You might also like

Most Viewed