ബംഗാളിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം; വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ സിപിഎമ്മും കോൺഗ്രസും തൃണമൂലും ഒരേ വേദിയിൽ


ഷീബ വിജയൻ

പശ്ചിമ ബംഗാളിൽ വിവാദമായ പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ (എസ്‌.ഐ.ആർ) രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് സിപിഎമ്മും കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഒരേ വേദിയിലെത്തി. വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട ലക്ഷക്കണക്കിന് വോട്ടർമാരുടെ വോട്ടവകാശം പുനഃസ്ഥാപിക്കുന്നതിനായി 'ഓൾ ബംഗാൾ ജോയിന്റ് ഫോറം ടു സേഫ്ഗാർഡ് ദി റൈറ്റ് ടു വോട്ട്' എന്ന സംയുക്ത വേദിക്ക് കൊൽക്കത്ത പ്രസ് ക്ലബ്ബിൽ രൂപം നൽകി.

വിവിധ രാഷ്ട്രീയ പാർട്ടികളും പൗരാവകാശ സംഘടനകളും ചേർന്ന് നവംബർ 21-ന് മഹാസമ്മേളനം സംഘടിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. ഇത് തെരഞ്ഞെടുപ്പ് സഖ്യമല്ലെന്നും, ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കാനുള്ള പൊതുവേദിയാണെന്നും നേതാക്കൾ വിശദീകരിച്ചു. വോട്ടർ പട്ടികയിൽ നിന്ന് കൂട്ടത്തോടെ പേരുകൾ ഒഴിവാക്കിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരിനുമെതിരെ ഗുരുതരമായ ആറ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

article-image

adsadsdsds

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed