വിഇഎച്ച് ഗ്ലോബലുമായി ഉയർന്ന നിരക്കിൽ വൈദ്യുതി കരാർ ഒപ്പിട്ടതിൽ അഴിമതിയാരോപിച്ച് പിണറായി വിജയൻ


ഷീബ വിജയൻ


പ്രതിപക്ഷ നേതാവ് പിണറായി വിജയൻ യുഡിഎഫ് സർക്കാരിനെതിരെ വൈദ്യുതി കരാർ അഴിമതി ആരോപണവുമായി രംഗത്ത്. വിഇഎച്ച് ഗ്ലോബൽ കമ്പനിയിൽ നിന്ന് യൂണിറ്റിന് 11 രൂപ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചതിലാണ് അഴിമതി ആരോപിച്ചിരിക്കുന്നത്. ടെൻഡർ നടപടികളോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ ഇല്ലാതെയാണ് കരാർ ഒപ്പിട്ടിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.

വൈദ്യുതി നിയമത്തിലെ സെക്ഷൻ 62, 63 പ്രകാരമുള്ള നിയമങ്ങൾ പാലിക്കാതെയാണ് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിട്ടുള്ളത്. ഇത് സംസ്ഥാന ഖജനാവിന് വലിയ സാമ്പത്തിക നഷ്ടം വരുത്തിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗ്യതയില്ലാത്ത കമ്പനിക്ക് ഇത്രയും ഉയർന്ന നിരക്കിൽ കരാർ നൽകിയത് ആരുടെ താത്പര്യപ്രകാരമാണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജിഎൻഎ കരാർ വിവാദത്തിൽ നിന്നും വ്യത്യസ്തമായി ഇത് ഒപ്പിട്ട കരാറായതിനാൽ മുഖ്യമന്ത്രി നേരിട്ട് മറുപടി പറയണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

article-image

dsdfsdfs

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed