ഇന്ത്യ-പോളണ്ട് തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ കരുത്തുറ്റതാക്കാൻ സുപ്രധാന തീരുമാനങ്ങൾ എടുത്തു: നരേന്ദ്ര മോദി


ശാരിക

ന്യൂൽഹി: ഇന്ത്യ-പോളണ്ട് തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ കരുത്തുറ്റതാക്കാൻ സുപ്രധാന തീരുമാനങ്ങൾ എടുത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ രണ്ടു വർഷത്തിനിടെ വലിയ മുന്നേറ്റം കൈവരിക്കാനായിട്ടുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കേവലം നയതന്ത്രബന്ധം മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ-പോളണ്ട് സൗഹൃദത്തിന്റെ അടിത്തറ മാനവികതയുടെയും കാരുണ്യത്തിന്റെയും പങ്കിട്ട പാരമ്പര്യമാണെന്നും മോദി അഭിപ്രായപ്പെട്ടു.

ഇന്ത്യ-പോളണ്ട് സഹകരണം പ്രതിരോധം, ബഹിരാകാശം, ആണവോർജ്ജം, സംസ്കാരം, വിദ്യാഭ്യാസം, കായികം, ടൂറിസം തുടങ്ങിയ കൂടുതൽ മേഖലകളിലേക്ക് ശക്തമാക്കാൻ ധാരണയായിട്ടുണ്ട്. യുക്രൈനിലും പശ്ചിമേഷ്യയിലും സമാധാനം ഉറപ്പാക്കാൻ ഇന്ത്യ ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഗോള തലത്തിലുള്ള ഭരണ സ്ഥാപനങ്ങളെ കൂടുതൽ കരുത്തുറ്റതാക്കാൻ പരിഷ്കാരങ്ങൾ അനിവാര്യമാണെന്നും ഇന്ത്യയും പോളണ്ടും ജനാധിപത്യ മൂല്യങ്ങളിലും നിയമവാഴ്ചയിലും വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ–പോളണ്ട് പങ്കാളിത്തം കൂടുതൽ ശക്തമാക്കുമെന്ന് പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് വ്യക്തമാക്കിയിട്ടുണ്ട്. ആഗോള അനിശ്ചിതത്വങ്ങളുടെ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം ലോകത്തിന് വലിയ പ്രതീക്ഷയാണെന്നും പോളണ്ടിലെ ചരിത്രപ്രസിദ്ധമായ ‘സോളിഡാരിറ്റി പ്രസ്ഥാനം’ അഹിംസയിലൂന്നിയുള്ളതായിരുന്നുവെന്നും അതിന് പ്രചോദനമായത് ഇന്ത്യൻ പാരമ്പര്യമാണെന്നും അദ്ദേഹം പറഞ്ഞു. മോദി ലോകത്തിനാകെ പ്രത്യാശയുടെ പ്രതീകമാണെന്നും മോദിയുടെ സുഹൃത്താണെന്ന് പറയുന്നതിൽ അങ്ങേയറ്റം അഭിമാനമുണ്ടെന്നും ഡൊണാൾഡ് ടസ്ക് കൂട്ടിച്ചേർത്തു.

article-image

sfsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed