435 കോടി ക്ലബ്ബിൽ ഇടംനേടി 'ഹനുമാൻ അൻഷ്': 21 കാരിയായ നിർമാതാവിനെ പ്രശംസിച്ച് സഞ്ജയ് ദത്ത്
ശാരിക
മുംബൈ: ആദ്യദിനം വെറും 10 ലക്ഷം രൂപ മാത്രം നേടിയ ചിത്രം പിന്നീട് മികച്ച ബോക്സ് ഓഫീസ് വിജയത്തിലേക്ക് കുതിച്ചുയർന്നിരിക്കുകയാണ്. 'ഹനുമാൻ അൻഷ്' (Hanuman Ansh) ആഗോള ബോക്സ് ഓഫീസിൽ 435 കോടി രൂപയിലധികം നേടിയെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ഈ നേട്ടം ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റി. ചിത്രത്തിന്റെ നിർമാതാവായ 21കാരി അനുപ്രിയ നഗറിനെ അഭിനന്ദിച്ചുകൊണ്ട് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സന്ദേശം ഏറെ ശ്രദ്ധ നേടുകയാണ്.
ഇൻസ്റ്റഗ്രാമിലൂടെയാണ് സഞ്ജയ് ദത്ത് യുവ നിർമാതാവിന് അഭിനന്ദനമറിയിച്ചത്. ചെറുപ്രായത്തിൽത്തന്നെ ഇത്തരമൊരു ചിത്രത്തിന്റെ നിർമാണത്തിന് നേതൃത്വം നൽകിയ അനുപ്രിയയെ അദ്ദേഹം പ്രശംസിച്ചു. ഭാവിയിലെ സംരംഭങ്ങളിലും താൻ പിന്തുണയുമായി ഒപ്പമുണ്ടാകുമെന്ന് താരം ഉറപ്പുനൽകി.
അനുപ്രിയയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സഞ്ജയ് ദത്ത് കുറിച്ചത് ഇങ്ങനെ:
"ഒട്ടേറെ സിനിമകൾ വരുന്നതും പോകുന്നതും ഞാൻ കണ്ടിട്ടുണ്ട്. ചില സിനിമകൾ ചരിത്രം സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാൽ, വെറും 21-ാം വയസ്സിൽ 'ഹനുമാൻ അൻഷ്' എന്ന ചിത്രത്തിലൂടെ നിങ്ങൾ നേടിയ നേട്ടം ശരിക്കും വിസ്മയിപ്പിക്കുന്നതാണ്!"
fasdf

