ഒറ്റപ്പദവി' നയവുമായി മുസ്ലിം ലീഗ്; എംഎൽഎമാരുടെ പാർട്ടി ഭാരവാഹിത്വം ഒഴിവാക്കി


ഷീബ വിജയൻ

കോഴിക്കോട്: ജനപ്രതിനിധികളുടെ പാർട്ടി ഭാരവാഹിത്വം ഒഴിവാക്കുന്ന 'ഒറ്റപ്പദവി' നയം നടപ്പാക്കി മുസ്ലിം ലീഗ്. ഇതിന്റെ ഭാഗമായി എംഎൽഎമാരായ എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, പി.കെ. ബഷീർ എന്നിവരെ പാർട്ടി ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കി. തുടർന്ന് പുതിയ ഭാരവാഹികളെ പാർട്ടി പ്രഖ്യാപിച്ചു. പി. അബ്ദുൽ ഹമീദ്, എ. അബ്ദുറഹ്മാൻ, ശ്യാം സുന്ദർ എന്നിവരെ സംസ്ഥാന വൈസ് പ്രസിഡന്റുമാരായും പി. ഉബൈദുള്ള, കമാൽ മക്കിയിൽ, റഫീഖ് മണിമല എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

കാസർകോട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലാ കമ്മിറ്റികളിലും പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പാർട്ടിയുടെ പോഷക സംഘടനകളിലും ജനപ്രതിനിധികളുടെ സംഘടനാ ഭാരവാഹിത്വം ഒഴിവാക്കുന്ന നടപടികൾ പൂർത്തിയാക്കുമെന്ന് ലീഗ് നേതൃത്വം അറിയിച്ചു.

article-image

cvxxv

You might also like

  • Lulu Exchange
  • Straight Forward

Most Viewed