ഐക്യരാഷ്ട്രസഭാ സൈബർ കുറ്റകൃത്യ വിരുദ്ധ കൺവെൻഷനും സുപ്രധാന കരാറുകൾക്കും അംഗീകാരം നൽകി ബഹ്‌റൈൻ മന്ത്രിസഭ


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ കൊട്ടാരത്തിൽ ചേർന്ന വാരാന്ത്യ മന്ത്രിസഭാ യോഗം സുപ്രധാന നിയമ, സാമ്പത്തിക, അന്താരാഷ്ട്ര സഹകരണ നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകി.

രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഗ്രീസ് സന്ദർശനവും ഗ്രീക്ക് പ്രസിഡന്റ് കൊൺസ്റ്റന്റൈൻ അൻ. തസൂലാസ്, പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാക്കിസ് എന്നിവരുമായുള്ള കൂടിക്കാഴ്ചയും ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുമെന്ന് മന്ത്രിസഭ വിലയിരുത്തി. അന്താരാഷ്ട്ര സമാധാന ദിനത്തിൽ, ലോകസമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള പിന്തുണ ബഹ്‌റൈൻ ആവർത്തിച്ചു. 2026-ലെ സ്‌കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡിൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം മൂന്ന് പുരസ്കാരങ്ങൾ കരസ്ഥമാക്കിയതിൽ മന്ത്രിസഭ സംതൃപ്തി രേഖപ്പെടുത്തി. സൗദി അറേബ്യക്ക് ദേശീയദിനാശംസകൾ നേർന്ന യോഗം, സൗദിയിലെ സാധാരണക്കാരെയും സിവിൽ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള ഹൂതി മിലിഷ്യകൾ നടത്തുന്ന ഭീകരാക്രമണങ്ങളെ ശക്തമായി അപലപിച്ചു.

ഐക്യരാഷ്ട്രസഭയുടെ സൈബർ കുറ്റകൃത്യ വിരുദ്ധ കൺവെൻഷൻ അംഗീകരിക്കുന്നതിനുള്ള കരട് നിയമത്തിനും, മഹാമാരി പ്രതിരോധവും സജ്ജീകരണവും സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രീയ പ്രഖ്യാപനത്തിനും യോഗത്തിൽ അനുമതിയായി. ബഹ്‌റൈൻ നാഷണൽ ബ്യൂറോ ഫോർ റെവന്യൂവും സൗദിയിലെ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയും തമ്മിലുള്ള സഹകരണ കരാറിനും, ബഹ്‌റൈൻ-സൗദി ശാസ്ത്ര-വിദ്യാഭ്യാസ സഹകരണ കരാറിനും മന്ത്രിസഭ അംഗീകാരം നൽകി.

മുൻസിപ്പാലിറ്റി കാര്യ കർഷക മന്ത്രാലയത്തിന്റെ 'ഇസ്തിദാമ' സസ്റ്റയിനബിലിറ്റി സെന്ററിനായി ബഹ്‌റൈൻ ഇസ്‌ലാമിക് ബാങ്ക്, സ്വഫ കമ്പനി എന്നിവയുമായുള്ള ധാരണാപത്രങ്ങൾക്ക് യോഗം അംഗീകാരം നൽകി. നഗരവികസന പദ്ധതികൾക്കായി പൊതുതാല്പര്യം മുൻനിർത്തി ചില വസ്തുവകകൾ ഏറ്റെടുക്കുന്നതിനും കൗൺസിൽ ഓഫ് റപ്രസന്റേറ്റീവ്സ് സമർപ്പിച്ച നിർദ്ദേശങ്ങൾക്കുള്ള ഭരണകൂട മറുപടികൾക്കും അനുമതിയായിട്ടുണ്ട്.

2025 ഓഗസ്റ്റ് മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിലെ മിനിസ്റ്റീരിയൽ കമ്മിറ്റി ഫോർ കമ്മ്യൂണിറ്റി സർവീസസിന്റെ പ്രവർത്തന റിപ്പോർട്ടും യോഗം വിലയിരുത്തി. കൂടാതെ അറേബ്യൻ ട്രാവൽ മാർക്കറ്റ് 2026, ജി.സി.സി ടൂറിസം മന്ത്രിമാരുടെ യോഗം, അറബ് മീഡിയ സമ്മിറ്റ് 2026, ജി.സി.സി വിദ്യാഭ്യാസ യോഗങ്ങൾ, ബ്രെയിൻ ബാർ 2026 ഫെസ്റ്റിവൽ എന്നിവയിലെ ബഹ്‌റൈന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും മന്ത്രിസഭ പരിശോധിച്ചു.

#BahrainCabinet #BahrainNews #HRHPrinceSalman #4PMNews

article-image

cvxcvxcvxcxv

You might also like

  • Lulu Exchange
  • Straight Forward

Most Viewed