പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ 'ഓണാരവം 2026' ശ്രദ്ധേയമായി
പ്രദീപ് പുറവങ്കര
മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയായ ‘ഓണാരവം 2026’ ശ്രദ്ധേയമായി. സൽമാനിയ കെ. സിറ്റി ഹാളിൽ നടന്ന ആഘോഷ പരിപാടികളിലും വിഭവസമൃദ്ധമായ ഓണസദ്യയിലുമായി ആറുന്നൂറിലധികം ആളുകൾ പങ്കെടുത്തു.
ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ബഹ്റൈനിലെ വിവിധ സാമൂഹിക, സാംസ്കാരിക സംഘടനാ പ്രതിനിധികളും ആഘോഷങ്ങളിൽ പങ്കാളികളായി. പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും മികച്ച വിജയം കരസ്ഥമാക്കിയ അസോസിയേഷൻ അംഗങ്ങളുടെ മക്കൾക്കുള്ള ഉപഹാരങ്ങൾ അഡ്വ. വി.കെ. തോമസ് വിതരണം ചെയ്തു.
അത്തപ്പൂക്കളം, തിരുവാതിരക്കളി, ഗാനമേള, കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള വൈവിധ്യമാർന്ന വിനോദ മത്സരങ്ങൾ, കലാപരിപാടികൾ എന്നിവ ഓണാരവത്തിന് മാറ്റുകൂട്ടി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച സാംസ്കാരിക പരിപാടികൾ ശ്രദ്ധേയമായി.
കൺവീനർ ബിബിൻ മാടത്തേത്ത്, ജോയിന്റ് കൺവീനർ ജയ്സൺ വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ ഏകോപിപ്പിച്ചത്. അജു ടി. കോശി ചടങ്ങിൽ അവതാരകനായിരുന്നു.
dsdsds
asssa

