ജെഎന്‍യു ലൈംഗികാതിക്രമം: പ്രഫസര്‍ക്കെതിരെ 10 വിദ്യാർഥികളുടെ പരാതി; ഐസിസി അന്വേഷണം തുടങ്ങി
ഷീബ വിജയൻ
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌രോ സര്‍വകലാശാലയിലെ പ്രഫസര്‍ക്കെതിരെ 10 വിദ്യാര്‍ഥികള്‍ ലൈംഗികാതിക്രമ പരാതി നല്‍കി. പരാതിയെത്തുടര്‍ന്ന് സര്‍വകലാശാല ആഭ്യന്തര പരാതി പരിഹാര സമിതി (ICC) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു മാസം മുമ്പ് ലഭിച്ച പരാതികളില്‍, പ്രഫസര്‍ വിദ്യാര്‍ഥികളെ സൗഹൃദ കൂട്ടായ്മകള്‍ക്കായി വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായും ക്ലാസ് മുറിയില്‍ അനുചിതമായ പരാമര്‍ശങ്ങള്‍ നടത്തിയതായും ആരോപിക്കുന്നു. ഐസിസിയില്‍ ആദ്യ പരാതി എത്തിയതിന് പിന്നാലെയാണ് കൂടുതൽ വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ ജെഎന്‍യു അധികൃതര്‍ ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.
dqwwdswadsad

