ശ്രീ ഭഗവതി തിരുമുറ്റത്ത് ദഫ് മുട്ടി മദ്രസ്സ വിദ്യാർഥികൾ; തിരുനാളിന് മധുരമേകി മാവേലിയും


ഷീബ വിജയൻ

"അസ്സലാമു അലൈക്കും യാമൻ ഹള്റൻ കസ്റൻ കസ്റ, ബറകാത്തും തഹിയ്യത്തും അലൈഹിസ്സലാം..." എന്ന ബൈത്തിന്റെ ഈണത്തിനൊത്ത് പന്തല്ലൂർ ശ്രീ ഭഗവതിയുടെ തിരുമുറ്റത്ത് ഇസ്സത്തുൽ ഇസ്ലാം മദ്രസ്സയിലെ വിദ്യാർഥികൾ ദഫ് മുട്ടിയപ്പോൾ, മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹരമായ കാഴ്ചയ്ക്കാണ് മലപ്പുറം സാക്ഷ്യം വഹിച്ചത്. കൂടത്തായിയിൽ നബിദിന റാലിക്കിടയിലേക്ക് മിഠായിയുമായി എത്തിയ മാവേലിയും മലയാളികളുടെ മതസൗഹാർദ്ദത്തിന്റെ ഉത്തമ മാതൃകയായി മാറി.

പന്തല്ലൂർ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നബിദിന ഘോഷയാത്രയ്ക്ക് പന്തല്ലൂർ ശ്രീ ഭഗവതി ക്ഷേത്രമുറ്റത്ത് ഊഷ്മളമായ സ്വീകരണമാണ് ക്ഷേത്രഭാരവാഹികൾ നൽകിയത്. പതിവുതെറ്റിക്കാതെ ഇത്തവണയും മധുരപലഹാരങ്ങളുമായി അവർ കുട്ടികളെ സ്വീകരിച്ചു. സ്വീകരണം ഏറ്റുവാങ്ങിയ വിദ്യാർഥികൾ ക്ഷേത്രമുറ്റത്ത് ദഫ് പ്രകടനം കാഴ്ചവെച്ചാണ് മടങ്ങിയത്. തിരുനടയിൽ കുട്ടികൾ ദഫ് മുട്ടിയ ആ സുന്ദരനിമിഷങ്ങൾ നാട്ടുകാർ ആവേശത്തോടെ ക്യാമറകളിൽ പകർത്തി. നാടിന്റെ വിവിധ ഭാഗങ്ങളിൽ വിദ്വേഷവും അകൽച്ചയും പുകയുന്ന കാലത്ത്, മാനവികതയുടെയും സമുദായ സൗഹാർദ്ദത്തിന്റെയും തിളങ്ങുന്ന പ്രകാശഗോപുരമായി ഈ സംഭവം മാറി.

article-image

4erwerwerw

You might also like

  • Lulu Exchange
  • Straight Forward

Most Viewed