പെരിയ കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ; എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുൻപ് തിരക്കിട്ട് നടപടി
ഷീബ വിജയൻ
കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകരായ പ്രതികൾക്ക് ജയിൽ വകുപ്പ് കൂട്ടപ്പരോൾ അനുവദിച്ചു. എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് തൊട്ടുമുൻപാണ് തിരക്കിട്ട് പരോൾ അനുവദിച്ചതെന്ന വിവരം പുറത്തുവന്നിരിക്കുന്നത്. ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർക്കാണ് 20 ദിവസത്തെ പരോൾ ലഭിച്ചത്. പരോൾ അനുവദിച്ചതിനെത്തുടർന്ന് പ്രതികളെല്ലാം കാസർകോട് ജില്ലയിൽ എത്തിയിട്ടുണ്ട്. അധികാരം മാറുന്നതിന് തൊട്ടുമുൻപ് പ്രതികളെ ജയിലിന് പുറത്തിറക്കിയ നടപടി വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചേക്കും.
qrw3erweqw

