സിൽവർ ലൈൻ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികൾ പിഴുതെറിയാൻ വി.ഡി. സതീശന്റെ ഉത്തരവ്


ഷീബ വിജയൻ

തിരുവനന്തപുരം - കാസർകോട് സിൽവർ ലൈൻ (കെ-റെയിൽ) പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പദ്ധതിക്കെതിരെ സമരം ചെയ്തവർക്കെതിരെയുള്ള പോലീസ് കേസുകൾ പിൻവലിക്കാൻ ശുപാർശ നൽകുമെന്നും, സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു. സിൽവർ ലൈൻ പ്രായോഗികമല്ലാത്തതിനാലാണ് യുഡിഎഫ് സബ് കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് ഇത് വേണ്ടെന്നുവെച്ചത്. പകരം അതിവേഗ ഇടനാഴികൾ പരിഗണിക്കും. കൂടാതെ, 2026 ഓഗസ്റ്റ് 31-നകം കാലാവധി തീരുന്ന പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ നവംബർ 30 വരെ നീട്ടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. മന്ത്രിമാരുടെ വകുപ്പ് വിഭജന പട്ടിക ഗവർണർക്ക് നൽകിക്കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

article-image

dsdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed