പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ശാരിക l ദേശീയം
കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ പുതിയ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഈശ്വരനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലിയത്. ബ്രിഗേഡ് ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ലക്ഷക്കണക്കിന് ആളുകളാണ് സുവേന്ദുവിനെ വരവേൽക്കാൻ അണിനിരന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. സുവേന്ദു അധികാരിക്കൊപ്പം അഞ്ച് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. വൻ ജനാവലിയുടെ ആരവങ്ങൾക്കിടയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് ബംഗാൾ രാഷ്ട്രീയത്തിൽ പുതിയ ചരിത്രത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.
sfsdf

