അക്രമസംഭവങ്ങൾ: 10 പ്രായപൂർത്തിയാകാത്തവർക്ക് ബഹ്‌റൈനിൽ തടവുശിക്ഷ


പ്രദീപ് പുറവങ്കര

മനാമ: അക്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ട 10 കൗമാരക്കാർക്ക് ബഹ്‌റൈൻ ജുവനൈൽ കോടതി തടവുശിക്ഷ വിധിച്ചു. ആറ് വ്യത്യസ്ത കേസുകളിലായി രണ്ട് മുതൽ മൂന്ന് വർഷം വരെയാണ് ശിക്ഷ. നോർത്തേൺ ഗവർണറേറ്റിൽ നടന്ന നിയമവിരുദ്ധമായ ഒത്തുചേരലുകളിലും അക്രമസംഭവങ്ങളിലും ഇവർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ശിക്ഷാകാലയളവിൽ കുട്ടികളുടെ സ്വഭാവരീതി വിലയിരുത്തി ആറ് മാസത്തിന് ശേഷം റിപ്പോർട്ട് സമർപ്പിക്കാൻ പുനരധിവാസ കേന്ദ്രത്തിന് കോടതി നിർദ്ദേശം നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശിക്ഷ തുടരണമോ അതോ പകരം സംവിധാനങ്ങൾ ഏർപ്പെടുത്തണമോ എന്ന് പിന്നീട് തീരുമാനിക്കും. കുട്ടികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കാൻ കുടുംബങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്നും പൊതുസമാധാനം തകർക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും ഫാമിലി ആൻഡ് ചൈൽഡ് പ്രോസിക്യൂഷൻ മേധാവി വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed