സിന്തറ്റിക് ലഹരിമരുന്നുകൾ 'CBD' എന്ന പേരിൽ ബഹ്റൈൻ വിപണിയിൽ; യുവാക്കൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്


പ്രദീപ് പുറവങ്കര

മനാമ: യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന സിന്തറ്റിക് ലഹരിമരുന്നുകളുടെ ഉപയോഗത്തിനെതിരെ കടുത്ത ജാഗ്രതാ നിർദ്ദേശവുമായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള 'അൽ അമൻ' പ്രോഗ്രാം. അപകടകരമായ കൃത്രിമ ലഹരിവസ്തുക്കളെ സുരക്ഷിതമെന്ന വ്യാജേന വിപണിയിലെത്തിക്കാൻ ലഹരി മാഫിയ തെറ്റായ പേരുകൾ ഉപയോഗിക്കുന്നതായി കേണൽ ഡോ. ഒസാമ ബഹാർ മുന്നറിയിപ്പ് നൽകി.

പ്രധാനമായും 'സിന്തറ്റിക് ഹാഷിഷ്' പോലുള്ള മാരക വസ്തുക്കളെ 'CBD' (Cannabidiol) എന്ന പേരിലാണ് വിൽപന നടത്തുന്നത്. ചികിത്സാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഔഷധഗുണമുള്ള വസ്തുവാണിതെന്ന് മാതാപിതാക്കളെയും യുവാക്കളെയും വിശ്വസിപ്പിക്കാനാണ് ഈ തന്ത്രം ഉപയോഗിക്കുന്നത്. "പിടിക്കപ്പെട്ടാൽ ഇതൊരു ഔഷധമാണെന്ന് പറയാമെന്ന് കൗമാരക്കാരെ ഇവർ തെറ്റിദ്ധരിപ്പിക്കുന്നു. ഇത്തരം നുണകളിൽ വീഴരുത്," എന്ന് അദ്ദേഹം വ്യക്തമാക്കി.

യഥാർത്ഥ CBD ചില രാജ്യങ്ങളിൽ കർശനമായ മെഡിക്കൽ മേൽനോട്ടത്തിൽ അപസ്മാരം, വിട്ടുമാറാത്ത വേദന എന്നിവയ്ക്ക് ഉപയോഗിക്കാറുണ്ട്. എന്നാൽ ഇപ്പോൾ അനധികൃതമായി വിതരണം ചെയ്യപ്പെടുന്നവ ലാബുകളിൽ നിർമ്മിക്കുന്ന അപകടകരമായ സിന്തറ്റിക് കന്നാബിനോയിഡുകളാണ്. ഇവയുടെ രാസഘടന അജ്ഞാതമായതിനാൽ ശാരീരികവും മാനസികവുമായ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ലഹരിയുടെ സ്വാധീനത്തിൽ യുവാക്കളുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങൾ കുടുംബത്തിന് വലിയ ഭീഷണിയാകുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed