പാലക്കാട് സി.പി.എം ഓഫീസിലെ ലാത്തിച്ചാർജ്: പൊലീസിനെതിരെ രൂക്ഷവിമർശനവുമായി എ.കെ. ബാലൻ
പ്രദീപ് പുറവങ്കര
തിരുവനന്തപുരം: പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിനുള്ളിൽ പൊലീസ് നടത്തിയ ലാത്തിച്ചാർജ് മൃഗീയമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. പൊലീസും ഗുണ്ടകളും ചേർന്ന് പാർട്ടി ഓഫീസിൽ ആക്രണം നടത്തുകയായിരുന്നെന്നും സമാധാനം സംരക്ഷിക്കേണ്ടവർ പ്രവർത്തകരെ തലങ്ങും വിലങ്ങും തല്ലിച്ചതച്ചെന്നും അദ്ദേഹം വിമർശിച്ചു.
യു.ഡി.എഫിന്റെ ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷമാണ് ലാത്തിച്ചാർജിൽ കലാശിച്ചത്. യു.ഡി.എഫ് പ്രവർത്തകർക്ക് നേരെ സി.പി.എം ഓഫീസിൽ നിന്ന് ചില്ലുകുപ്പികൾ എറിഞ്ഞതിനെത്തുടർന്നാണ് പൊലീസ് ഇടപെട്ടതെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ പാർട്ടി ഓഫീസിനുള്ളിലേക്ക് കയറി പൊലീസ് നടത്തിയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധത്തിലാണ് സി.പി.എം.
sdfdsf

