വോട്ടർമാർ വിഡ്ഢികൾ; പരാജയപ്പെട്ടെങ്കിലും തളരില്ലെന്ന് എം.എം. മണി
പ്രദീപ് പുറവങ്കര
തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ കനത്ത പരാജയത്തിന് പിന്നാലെ വോട്ടർമാരെ വിമർശിച്ച് സിപിഎം നേതാവ് എം.എം. മണി. യുഡിഎഫിന് വോട്ട് ചെയ്തവർ വിഡ്ഢികളാണെന്നും ജനങ്ങൾ ഇത്തരത്തിൽ ചിന്തിക്കാൻ കാരണമെന്താണെന്ന് പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരാജയത്തിൽ തളരില്ലെന്നും കൂടുതൽ കരുത്തോടെ ജനങ്ങൾക്കിടയിലേക്ക് മടങ്ങിയെത്തുമെന്നും മണി വ്യക്തമാക്കി.
യുഡിഎഫിലെ മുഖ്യമന്ത്രി പദത്തിനായുള്ള തർക്കങ്ങളെയും അദ്ദേഹം പരിഹസിച്ചു. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തിനായി അടി തുടങ്ങിയ മുന്നണിയാണ് യുഡിഎഫ് എന്നും അധികാര വടംവലിയാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടിയുടെ നയങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ എവിടെയാണ് പാളിച്ച സംഭവിച്ചതെന്ന് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
dsff

