മുഖ്യമന്ത്രി സ്ഥാനത്തിനായി രമേശ് ചെന്നിത്തല; സീനിയോറിറ്റി പരിഗണിക്കണമെന്ന് ആവശ്യം
പ്രദീപ് പുറവങ്കര
തിരുവനന്തപുരം: യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാർട്ടിയിലെ തന്റെ സീനിയോറിറ്റി പരിഗണിക്കണമെന്നും നീതിപൂർവമായ തീരുമാനം ഹൈക്കമാൻഡിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. തനിക്ക് എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് എണ്ണത്തിന്റെ അടിസ്ഥാനത്തിലോ പാർട്ടി അധ്യക്ഷന്റെ തീരുമാനപ്രകാരമോ ആകണമെന്നും ചെന്നിത്തല വ്യക്തമാക്കി.
പിണറായി സർക്കാരിനെതിരെ ജനങ്ങൾ വാശിയോടെ വോട്ട് ചെയ്തതാണ് ഈ വിജയത്തിന് കാരണം. ധർമ്മടത്ത് വി.പി. അബ്ദുൾ റഷീദിന്റെ പ്രകടനം ശ്രദ്ധേയമാണെന്നും യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ യുഡിഎഫിനാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2011-ൽ സീനിയർ നേതാവായ ഉമ്മൻചാണ്ടിയെ താൻ നിർദ്ദേശിച്ച കാര്യം ഓർമ്മിപ്പിച്ച അദ്ദേഹം, ഘടകകക്ഷികളുമായി തർക്കമുണ്ടാകില്ലെന്നും മന്ത്രിസഭാ രൂപീകരണം സുഗമമായി നടക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
sdfsf

