മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരണസംഖ്യ 17 ആയി
ഷീബ വിജയൻ I കേരളം
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ സ്വദേശി രാകേഷ് ആണ് ഇന്ന് പുലർച്ചെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത്. ഇതോടെ നാടിനെ നടുക്കിയ ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 17 ആയി ഉയർന്നു.
85 ശതമാനത്തോളം പൊള്ളലേറ്റ രാകേഷ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം എടപ്പാൾ സ്വദേശി ഉണ്ണികൃഷ്ണനും, ലൈസൻസി മുണ്ടത്തിക്കോട് സതീശനും മരണത്തിന് കീഴടങ്ങിയിരുന്നു.
അപകടദിവസം കാണാതായ നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായാണ് സൂചന. അപകടസ്ഥലത്ത് നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതോടെ മരണപ്പെട്ടവരുടെ ഐഡന്റിറ്റി സംബന്ധിച്ച അവ്യക്തത നീങ്ങിയിട്ടുണ്ട്.
ഏപ്രിൽ 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് 3:20-ഓടെയാണ് തൃശ്ശൂർ പൂരത്തിനായി തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന പുരയിൽ സ്ഫോടനമുണ്ടായത്. നിമിഷങ്ങൾക്കുള്ളിൽ ആ പ്രദേശം ചുടുചാമ്പലായി മാറുകയായിരുന്നു. പരിക്കേറ്റ പലരുടെയും നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
dsfsf



