മന്ത്രി വീണാ ജോർജിനെ കെഎസ് യുക്കാർ ആയുധവുമായി ആക്രമിച്ചെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സ്പീക്കർ എ എൻ ഷംസീർ


ഷീബ വിജയൻ I കേരളം

തിരുവനന്തപുരം: മന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ വെച്ചുണ്ടായ കെഎസ് യു പ്രതിഷേധവുമായി ബന്ധപ്പെട്ട് സ്പീക്കർ എ എൻ ഷംസീർ വിശദീകരണവുമായി രംഗത്തെത്തി. മന്ത്രിയെ കെഎസ് യു പ്രവർത്തകർ ആയുധവുമായി ആക്രമിച്ചു എന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.

കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ സംഘർഷത്തിനിടെ മന്ത്രിക്ക് പരിക്കേൽക്കുകയും അവർ ഏറെ അവശയാകുകയും ചെയ്തിരുന്നു. സഭയിലെ ഒരംഗം എന്ന നിലയിൽ അവശയായ മന്ത്രിയെ കണ്ടപ്പോൾ അവരെ ആശുപത്രിയിലെത്തിക്കുക എന്ന ഉത്തരവാദിത്തമാണ് താൻ നിർവഹിച്ചതെന്ന് ഷംസീർ പറഞ്ഞു. സ്വതന്ത്രമായി നടക്കാൻ പോലും സാധിക്കാത്ത നിലയിലായിരുന്നു മന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു വനിതാ മന്ത്രിക്ക് നേരെ പുരുഷന്മാരായ കെഎസ് യു പ്രവർത്തകർ ചാടിവീഴുന്ന സമരരീതി കോൺഗ്രസ് പരിശോധിക്കണം. കെഎസ് യുവിന് വനിതാ പ്രവർത്തകർ ഇല്ലേ എന്നും സ്പീക്കർ ചോദിച്ചു. സമരം നടത്തുമ്പോൾ ജയിലിൽ പോകേണ്ടി വരുമെന്നും, അത് വലിയ അപരാധമായി കോൺഗ്രസ് ചിത്രീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു.

article-image

dgdsfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed