'ഒരു ജീവനായി ഒരു തുള്ളി രക്തം': എസ്.കെ.എസ്.എസ്.എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ജീവിതങ്ങളെ ചേർത്തുപിടിക്കുക എന്ന ലക്ഷ്യത്തോടെ "ഒരു ജീവനായി ഒരു തുള്ളി രക്തം" എന്ന ശീർഷകത്തിൽ എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈൻ ആറാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മുഹറഖ് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എഴുപതോളം പേർ രക്തം നൽകി.

സമസ്ത ബഹ്‌റൈൻ വൈസ് പ്രസിഡന്റ് യാസർ ജിഫ്രി തങ്ങളുടെ പ്രാർത്ഥനയോടെയാണ് ക്യാമ്പ് ആരംഭിച്ചത്. സമസ്ത ബഹ്‌റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, വർക്കിംഗ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജി എന്നിവരുൾപ്പെടെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ക്യാമ്പ് സന്ദർശിക്കുകയും ആശംസകൾ നേരുകയും ചെയ്തു. സമസ്തയുടെയും കെ.എം.സി.സി.യുടെയും വിവിധ ഏരിയ ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ് ചോലക്കോട്, ജനറൽ സെക്രട്ടറിയും ക്യാമ്പ് കൺവീനറുമായ നവാസ് കുണ്ടറ, ഓർഗനൈസിംഗ് സെക്രട്ടറി മോനു മുഹമ്മദ്, വിഖായ ക്യാപ്റ്റൻ ഷബീർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് വിജയകരമായി പൂർത്തിയാക്കിയത്. സന്നദ്ധ സേവനത്തിലൂടെ മാതൃകയാകാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

article-image

sfdsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed