വോട്ടെടുപ്പിന് പിന്നാലെ പയ്യന്നൂരിൽ അക്രമം തുടരുന്നു; യുഡിഎഫ് അനുഭാവിയുടെ കാർ കത്തിക്കാൻ ശ്രമം


ഷീബ വിജയൻ I കേരളം

പയ്യന്നൂർ: വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ പയ്യന്നൂരിൽ വ്യാപക രാഷ്ട്രീയ അക്രമങ്ങൾ തുടരുന്നു. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്ന മാതമംഗലം പേരൂൽ സ്വദേശി എം.കെ. നാരായണന്റെ കാർ കത്തിക്കാൻ ശ്രമം നടന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

കുഞ്ഞികൃഷ്ണനെ പിന്തുണച്ച് നാരായണൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിലുള്ള വിരോധമാണ് അക്രമത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരാജയം ഭയന്ന് സി‌പി‌എം ബോധപൂർവ്വം അക്രമം അഴിച്ചുവിടുകയാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

കഴിഞ്ഞ ദിവസവും പയ്യന്നൂരിൽ സമാനമായ രീതിയിൽ അക്രമം നടന്നിരുന്നു. ടി. പുരുഷോത്തമൻ എന്നയാളുടെ വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും കാർ തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നിലും സി‌പി‌എം പ്രവർത്തകരാണെന്നാണ് പുരുഷോത്തമൻ ആരോപിക്കുന്നത്. മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പോലീസ് ജാഗ്രത ശക്തമാക്കി.

article-image

dsasasaasd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed