പ്രതിഷേധം അവഗണിച്ച് എഫ്‌സിആർഎ ബിൽ പാസാക്കാൻ കേന്ദ്രം; എംപിമാർ ഡൽഹിയിലേക്ക്


ഷീബ വിജയൻ

മത-സാമുദായിക സംഘടനകളുടെയും പ്രതിപക്ഷത്തിന്റെയും ശക്തമായ എതിർപ്പ് നിലനിൽക്കെ, വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA) ബുധനാഴ്ച ലോക്‌സഭയിൽ പാസാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. സന്നദ്ധ സംഘടനകളെയും ന്യൂനപക്ഷ സ്ഥാപനങ്ങളെയും സർക്കാർ വരിഞ്ഞുമുറുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ബില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുകയാണെങ്കിലും, ബില്ലിനെതിരെ പാർലമെന്റിൽ പ്രതിഷേധിക്കാൻ യുഡിഎഫ് എംപിമാർ അടിയന്തരമായി ഡൽഹിയിലേക്ക് തിരിച്ചു. ബില്ലിനെതിരെ സഭയ്ക്കകത്തും പുറത്തും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.

article-image

asSA

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed