കേരളത്തിൽ ചൂടിന് ആശ്വാസമായി ഇടിമിന്നലോടു കൂടിയ മഴയെത്തുന്നു


ഷീബ വിജയൻ

കഠിനമായ ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ ഇടയുള്ളതിനാൽ ജാഗ്രത പാലിക്കണം. തിങ്കൾ, ചൊവ്വ ദിവസങ്ങളിലും മഴ തുടർന്നേക്കാം. വരും മണിക്കൂറുകളിൽ എറണാകുളം, തൃശൂർ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും നിലവിൽ ഒരു ജില്ലയിലും പ്രത്യേക അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.

article-image

asASADS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed