ബഹ്‌റൈന് നേരെ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണം; ശക്തമായി പ്രതിരോധിച്ച് ബി.ഡി.എഫ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈന് നേരെ ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന തുടർച്ചയായ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിക്കുന്നതായി ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (BDF) ജനറൽ കമാൻഡ് അറിയിച്ചു. ആക്രമണങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ 174 മിസൈലുകളും 385 ഡ്രോണുകളും ബി.ഡി.എഫ് വെടിവെച്ചിട്ടു. രാജ്യത്തിന്റെ ആകാശസീമ സുരക്ഷിതമാണെന്നും സൈന്യത്തിന്റെ അതീവ ജാഗ്രതയും പ്രവർത്തനക്ഷമതയും അഭിമാനകരമാണെന്നും ജനറൽ കമാൻഡ് വ്യക്തമാക്കി. ജനവാസ കേന്ദ്രങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്നും മേഖലയുടെ സമാധാനത്തിന് ഇവ നേരിട്ടുള്ള ഭീഷണിയാണെന്നും ബി.ഡി.എഫ് ചൂണ്ടിക്കാട്ടി.

സുരക്ഷ മുൻനിർത്തി പൊതുജനങ്ങൾ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ബി.ഡി.എഫ് അഭ്യർത്ഥിച്ചു. ആക്രമണമുണ്ടായ സ്ഥലങ്ങളിൽ നിന്നോ സംശയാസ്പദമായ വസ്തുക്കളിൽ നിന്നോ പൂർണ്ണമായും അകന്നു നിൽക്കണം. സൈനിക നീക്കങ്ങളുടെയോ അവശിഷ്ടങ്ങൾ വീണ സ്ഥലങ്ങളുടെയോ ചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും വ്യാജവാർത്തകൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളും സർക്കാർ മാധ്യമങ്ങൾ നൽകുന്ന മുന്നറിയിപ്പുകളും മാത്രം പിന്തുടരണമെന്നും ബി.ഡി.എഫ് ജനറൽ കമാൻഡ് അറിയിച്ചു.

article-image

aasxasdsadsa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed