ലെബനൻ വിടണം; പൗരന്മാർക്ക് കർശന നിർദ്ദേശവുമായി സൗദി അറേബ്യ


ശാരിക I അന്തർദേശീയം

ബെയ്റൂട്ട്: ലെബനനിലെ നിലവിലെ അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത് അവിടെയുള്ള തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ സൗദി അറേബ്യ വീണ്ടും നിർദ്ദേശിച്ചു. ലെബനനിലേക്ക് നിലവിലുള്ള യാത്രാ വിലക്ക് കർശനമായി പാലിക്കണമെന്ന് ബെയ്റൂട്ടിലെ സൗദി എംബസി പൗരന്മാരോട് ആവശ്യപ്പെട്ടു.

രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പൗരന്മാരുടെ സുരക്ഷ മുൻനിർത്തിയാണ് ഈ അടിയന്തര നീക്കം. നിലവിൽ ലെബനനിലുള്ളവർ താമസസ്ഥലങ്ങളിൽ നിന്ന് ഉടൻ തന്നെ മടങ്ങണമെന്നും യാത്രാ നിർദ്ദേശങ്ങൾ ലംഘിക്കരുതെന്നും എംബസി പ്രസ്താവനയിൽ വ്യക്തമാക്കി.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘X’-ലൂടെയാണ് (ട്വിറ്റർ) എംബസി ഈ അറിയിപ്പ് പുറത്തുവിട്ടത്. അടിയന്തര സാഹചര്യങ്ങളുണ്ടായാൽ എംബസിയുമായി ബന്ധപ്പെടാൻ പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും നൽകിയിട്ടുണ്ട്. എല്ലാവരുടെയും സുരക്ഷയും സമാധാനവും കാംക്ഷിക്കുന്നതായും എംബസി അറിയിച്ചു. മേഖലയിലെ സംഘർഷ സാധ്യതകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മറ്റ് ഗൾഫ് രാജ്യങ്ങളും സമാനമായ നിർദ്ദേശങ്ങൾ പൗരന്മാർക്ക് നൽകിയിട്ടുണ്ട്

article-image

qweeqwqw

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed