ഇറാൻ നേവി കമാൻഡർ അലിറേസ തങ്‌സിരിയെ വധിച്ചെന്ന് ഇസ്രായേൽ
ശാരിക I അന്താരാഷ്ട്രം
തെൽ അവീവ്: ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നേവി കമാൻഡർ അലിറേസ തങ്‌സിരിയെ വധിച്ചതായി ഇസ്രായേൽ അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ സ്ഫോടനങ്ങൾക്കും ഉപരോധങ്ങൾക്കും നേരിട്ട് ഉത്തരവാദിയായ തങ്‌സിരിയെ സ്ഫോടനത്തിലൂടെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് സ്ഥിരീകരിച്ചു.
തങ്‌സിരിക്കൊപ്പം മറ്റ് നിരവധി മുതിർന്ന നേവി കമാൻഡ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാൽ ഇസ്രായേലിന്റെ ഈ അവകാശവാദത്തോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ സംഭവം വലിയ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.
fsfsd



