ഇറാൻ എന്നെ 'പരമോന്നത നേതാവാക്കാൻ' ആഗ്രഹിച്ചു; വെളിപ്പെടുത്തലുമായി ട്രംപ്
ശാരിക I അന്തർദേശീയം
വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവാകാൻ (Supreme Leader) തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്ന വിചിത്രമായ അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഭരണകൂടം തന്നെ സമീപിച്ച് ആത്മീയവും രാഷ്ട്രീയവുമായ ഈ പദവി ഏറ്റെടുക്കാൻ ആവശ്യപ്പെട്ടതായും എന്നാൽ താൻ അത് സ്നേഹപൂർവ്വം നിരസിച്ചതായും ട്രംപ് വെളിപ്പെടുത്തി.
"ഇറാൻ എന്നെ അവരുടെ പരമോന്നത നേതാവാക്കാൻ ആഗ്രഹിച്ചു, എന്നാൽ 'വേണ്ട, നന്ദി' എന്ന് ഞാൻ മറുപടി നൽകി" എന്നാണ് ട്രംപിന്റെ വാദം. പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ കടുത്ത സൈനിക സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ വിവാദ പ്രസ്താവന പുറത്തുവരുന്നത്.
dhh



