ചരിത്രം തിരുത്തി സാറ മുല്ലാലി; ആദ്യ വനിതാ കാന്റർബറി ആർച്ച് ബിഷപ്പായി സ്ഥാനമേറ്റു


ശാരിക I അന്തർദേശീയം

ലണ്ടൻ: ആംഗ്ലിക്കൻ സഭയുടെ 1,400 വർഷത്തെ ചരിത്രത്തിലാദ്യമായി ഒരു വനിത പരമാദ്ധ്യക്ഷ പദവിയിലെത്തി. 106-ാമത്തെ കാന്റർബറി ആർച്ച് ബിഷപ്പായി സാറ മുല്ലാലി (63) സ്ഥാനാരോഹണം ചെയ്തു. കാന്റർബറി കത്തീഡ്രലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു സ്ഥാനാരോഹണം.

ലോകമെമ്പാടുമുള്ള 8.5 കോടി വിശ്വാസികളുടെ ആത്മീയ നേതൃത്വത്തിലേക്കാണ് മുൻ നഴ്സ് കൂടിയായ സാറ എത്തുന്നത്. ജസ്റ്റിൻ വെൽബി രാജിവച്ച ഒഴിവിലേക്കാണ് 2018 മുതൽ ലണ്ടൻ ബിഷപ്പായി സേവനമനുഷ്ഠിച്ചിരുന്ന സാറ മുല്ലാലിയെ തിരഞ്ഞെടുത്തത്. സഭയ്ക്കുള്ളിലെ യാഥാസ്ഥിതിക വിഭാഗങ്ങളുടെ എതിർപ്പുകൾ മറികടന്നാണ് ഈ ചരിത്രപരമായ നിയമനം.

article-image

sdfsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed