ബൈജൂസ് ആപ്പിന് 9.55 ലക്ഷം രൂപ പിഴ: ഉപഭോക്തൃ കമ്മീഷന്റെ സുപ്രധാന വിധി


ഷീബ വിജയൻ

ഫീസ് റീഫണ്ട് നൽകുന്നതിൽ വീഴ്ച വരുത്തിയ പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസിനോട് തിരുവനന്തപുരം സ്വദേശിയായ ശശികാന്ത് സൈനിക്ക് 9.55 ലക്ഷം രൂപ നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. ഒൻപതാം ക്ലാസുകാരനായ മകന്റെ ഓൺലൈൻ കോഴ്‌സ് റദ്ദാക്കി ഫീസ് തിരികെ ചോദിച്ച പരാതിക്കാരനെ കമ്പനി അവഗണിക്കുകയായിരുന്നു. പിന്നീട് റീഫണ്ട് പ്രോസസ്സ് ചെയ്യാനെന്ന വ്യാജേന കമ്പനിയുടെ പേരിൽ വന്ന കോളിലൂടെ ബാങ്ക് വിവരങ്ങൾ കൈമാറിയ പരാതിക്കാരൻ സൈബർ തട്ടിപ്പിനിരയാവുകയും ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടുകയും ചെയ്തു. റീഫണ്ട് തുകയായ 8,52,000 രൂപയ്ക്ക് പുറമെ മാനസിക വിഷമത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 3000 രൂപ കോടതി ചെലവും നൽകാനാണ് കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്.

article-image

dwsdasdswaq

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed