രാജ്യദ്രോഹപരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചു; എ.ഐ ഉപയോഗിച്ച് വ്യാജചിത്രങ്ങൾ നിർമ്മിച്ചവർ ബഹ്റൈനിൽ പിടിയിൽ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനെ ലക്ഷ്യമിട്ടുണ്ടായ ഇറാനിയൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്ത നിരവധി പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. മന്ത്രാലയത്തിന് കീഴിലുള്ള സൈബർ ക്രൈം വിഭാഗമാണ് വിട്ടുവീഴ്ചയില്ലാത്ത നിരീക്ഷണത്തിലൂടെ പ്രതികളെ പിടികൂടിയത്.

രാജ്യത്തിന് നേരെ നടന്ന അക്രമങ്ങളോട് അനുഭാവം പ്രകടിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ചത് മാതൃഭൂമിയോടുള്ള വഞ്ചനയായാണ് അധികൃതർ കണക്കാക്കുന്നത്. കൂടാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധ വീടുകൾ തകർക്കപ്പെട്ടതായി കാണിക്കുന്ന വ്യാജ ചിത്രങ്ങൾ നിർമ്മിക്കുകയും അവ സോഷ്യൽ മീഡിയ വഴി പങ്കുവെക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പൗരന്മാർക്കിടയിൽ ഭീതി പടർത്താനും ലക്ഷ്യമിട്ടുള്ള ഇത്തരം പ്രവൃത്തികൾ രാജ്യത്തിന്റെ സുരക്ഷയ്ക്കും പൊതുക്രമത്തിനും ഗുരുതരമായ ഭീഷണിയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. പിടിയിലായവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ചു വരികയാണ്. അടിയന്തര സാഹചര്യങ്ങളിൽ സാമൂഹിക മാധ്യമങ്ങൾ വഴി കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

article-image

aaaa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed