കാഞ്ഞിരപ്പള്ളി പിടിക്കാൻ മരിയ ഉമ്മൻ? ഉമ്മൻചാണ്ടിയുടെ മകൾ രാഷ്ട്രീയത്തിലേക്ക്


ഷീബ വിജയൻ
കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ ഡോ. മരിയ ഉമ്മൻ മത്സരിച്ചേക്കുമെന്ന് സൂചന. കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടലുകൾ പ്രകാരം മരിയ ഉമ്മനെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് നീക്കം. മുതിർന്ന നേതാവ് എ.കെ. ആന്റണി ഇതുസംബന്ധിച്ച് മരിയ ഉമ്മനുമായി സംസാരിച്ചതായാണ് വിവരം.

പാർട്ടി ആവശ്യപ്പെട്ടാൽ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മരിയ ഉമ്മൻ പ്രതികരിച്ചു. നിലവിൽ കേരള കോൺഗ്രസ് (എം) പ്രതിനിധി ഡോ. എൻ. ജയരാജാണ് മണ്ഡലത്തിലെ എം.എൽ.എ. കുടുംബത്തിൽ നിന്ന് ഒരാൾ മാത്രമേ മത്സരിക്കൂ എന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ നേരത്തെ പറഞ്ഞിരുന്നതിനാൽ മരിയ ഉമ്മന്റെ സ്ഥാനാർത്ഥിത്വം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

article-image

erwerw4ewr

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed