തെളിവുകളില്ലാതെ തന്ത്രിയെ ജയിലിലിട്ടത് എന്തിന്; എസ്.ഐ.ടിയെ കടന്നാക്രമിച്ച് വി.ഡി. സതീശൻ
ഷീബ വിജയൻ
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തെളിവുകളില്ലാതെ തന്ത്രിയെ ജയിലിലിട്ടത് എന്തിനാണെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് സതീശന്റെ വിമർശനം. ഇടതുനേതാക്കളിലേക്ക് അന്വേഷണം നീങ്ങുന്നത് തടയാനും പൊതുജനശ്രദ്ധ തിരിക്കാനുമാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു.
കേസിലെ മുഖ്യപ്രതിയുമായി തന്ത്രിയെ ബന്ധിപ്പിക്കാൻ തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ, തന്ത്രിക്ക് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നും ഇദ്ദേഹത്തിന്റെയും ഭാര്യയുടെയും പേരിൽ വൻതോതിൽ നിക്ഷേപങ്ങളുണ്ടെന്നുമാണ് എസ്.ഐ.ടിയുടെ വാദം. നിലവിൽ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചാണ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചത്.
SDSADSADSAAS


