തമിഴ്നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കം; ഒ. പനീർസെൽവം സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി
ഷീബ വിജയൻ
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തെ ആവേശത്തിലാക്കി മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം (ഒ.പി.എസ്) മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. നിയമസഭാ മന്ദിരത്തിൽ വെച്ച് നടന്ന ഈ രഹസ്യ കൂടിക്കാഴ്ച ഒ.പി.എസ് വിഭാഗം ഡി.എം.കെ സഖ്യത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. ഇരുവരും ചർച്ചയെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചില്ലെങ്കിലും സീറ്റ് വിഭജനം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായതായാണ് വിവരം.
അതേസമയം, വിജയകാന്ത് സ്ഥാപിച്ച ഡി.എം.ഡി.കെ (DMDK) ഡി.എം.കെ സഖ്യത്തിൽ ചേർന്നത് എൻ.ഡി.എ സഖ്യത്തിന് വലിയ തിരിച്ചടിയായിട്ടുണ്ട്. പാർട്ടി ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് സ്റ്റാലിനെ കണ്ട് സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒ.പി.എസ് കൂടി ഡി.എം.കെ പാളയത്തിലെത്തുകയാണെങ്കിൽ അത് എ.ഐ.എ.ഡി.എം.കെ - ബി.ജെ.പി സഖ്യത്തിന് വൻ വെല്ലുവിളിയാകും.
DFSFDSFD


