എഐ ഉച്ചകോടിയിൽ സുരക്ഷാ വീഴ്ച; പ്രധാനമന്ത്രിക്ക് നേരെ വസ്ത്രമൂരി പ്രതിഷേധം


ഷീബ വിജയൻ
ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നടക്കുന്ന ആഗോള എഐ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വസ്ത്രമൂരി പ്രതിഷേധം. ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രധാന വേദിയിലേക്ക് അതിക്രമിച്ചു കയറിയ പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പോലീസ് മർദ്ദിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഉച്ചകോടിയുടെ രണ്ടാം ദിനത്തിലുണ്ടായ ഈ സുരക്ഷാ വീഴ്ച വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചൈനീസ് നിർമിത റോബോട്ടിക് നായയെ ഇന്ത്യൻ നിർമിതമെന്ന് അവകാശപ്പെട്ട് പ്രദർശിപ്പിച്ചത് ആഗോളതലത്തിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചകോടിക്ക് നാണക്കേടുണ്ടാക്കുന്ന പുതിയ സംഭവം അരങ്ങേറിയത്.

article-image

DSASASAS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed