'ഹൃദയപൂർവ്വം പത്തനംതിട്ട': പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ വാർഷികവും സ്ഥാനാരോഹണവും സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈന്റെ അഞ്ചാമത് വാർഷികാഘോഷവും 2026-27 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും 'ഹൃദയപൂർവ്വം പത്തനംതിട്ട' എന്ന പേരിൽ പ്രൗഢഗംഭീരമായി നടന്നു. സെഗയ ബി.എം.സി (BMC) ഹാളിൽ നടന്ന ചടങ്ങ് പ്രശസ്ത മാധ്യമപ്രവർത്തകയും ബിഗ് ടിവി ചീഫ് എഡിറ്ററുമായ സുജയ പാർവതി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു ദേവാഞ്ജനം അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സുനു കുരുവിള സ്വാഗതം ആശംസിച്ചു. ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകരായ മനോജ് വടകര, മണിക്കുട്ടൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

റവ. ഫാദർ ജേക്കബ് തോമസ്, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, തോമസ് മാമൻ, ജോൺസൺ കല്ലുവിളയിൽ, വർഗീസ് മോടിയിൽ, ദയ ശ്യാം എന്നിവർ വിശിഷ്ടാതിഥികളായി സംബന്ധിച്ചു. അടുത്ത രണ്ട് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി വിഷ്ണു ദേവാഞ്ജനം (പ്രസിഡന്റ്), സുനു കുരുവിള (സെക്രട്ടറി), വിനീത് വി.പി (ട്രഷറർ), വർഗീസ് മോടിയിൽ (രക്ഷാധികാരി) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി ഔദ്യോഗികമായി ചുമതലയേറ്റു.

രഞ്ജു ആർ നായർ, റോബിൻ ജോർജ്, അഞ്ചു വിഷ്ണു, അനിൽ രാഘവൻ, ബിനു കോന്നി തുടങ്ങി വിവിധ വകുപ്പുകളിലെ ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിൽ സ്ഥാനമേറ്റു. ഉദ്ഘാടന ചടങ്ങിന് ശേഷം മാജിക് ഷോ, മെന്റലിസം, ഡാൻസ്, ഗാനമേള തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. പ്രോഗ്രാം കൺവീനർ അനിൽ രാഘവൻ നന്ദി രേഖപ്പെടുത്തി.

article-image

xcvxcv

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed