ലേബർ ക്യാമ്പുകളിൽ സാന്ത്വനമായി 'കേരള ഗാലക്സി'; പുതപ്പുകൾ വിതരണം ചെയ്തു


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

ബഹ്‌റൈനിലെ കൊടുംതണുപ്പിൽ ക്ലേശിക്കുന്ന ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്ക് ആശ്വാസമേകി 'കേരള ഗാലക്സി ബഹ്‌റൈൻ' പുതപ്പുകൾ വിതരണം ചെയ്തു. മനാമയിൽ നടന്ന ചടങ്ങിൽ പ്രമുഖ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി മുഖ്യാതിഥിയായിരുന്നു.

article-image

sefs

article-image

sdf

article-image

sdfdsf

article-image

dsgdg

article-image

കഠിനമായ ശൈത്യകാലത്ത് കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാരുണ്യപദ്ധതി നടപ്പിലാക്കിയത്. വിതരണോദ്ഘാടനത്തിന് കേരള ഗാലക്സി ചെയർമാൻ വിജയൻ കരുമല, ഉപദേശക സമിതി അംഗം ഗഫൂർ മയ്യന്നൂർ, സെക്രട്ടറി വിനോദ് അരൂർ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും പ്രവാസികൾക്കിടയിൽ കൂടുതൽ ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു.

article-image

sdfgdsg

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed