ഏകീകൃത ജിസിസി വാഹന കവറേജ് സംവിധാനത്തിന് ബഹ്റൈന്റെ പിന്തുണ
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിലുടനീളം വാഹന ഉടമകൾക്ക് ഏകീകൃത വാറന്റിയും അറ്റകുറ്റപ്പണി സേവനങ്ങളും ലഭ്യമാക്കുന്ന പുതിയ സംവിധാനത്തിന് ബഹ്റൈൻ ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ചു. ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഈ തീരുമാനത്തിലൂടെ വ്യക്തമാക്കുന്നതെന്ന് പാർലമെന്റ്-ഷൂറ കൗൺസിൽ കാര്യ മന്ത്രി ഘാനിം അൽ ബുഐനൈൻ പ്രസ്താവനയിൽ പറഞ്ഞു.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഏതെങ്കിലും ഒരു ജിസിസി രാജ്യത്ത് നിന്ന് വാങ്ങുന്ന വാഹനങ്ങൾക്ക് മറ്റ് അംഗരാജ്യങ്ങളിലും നിർമ്മാതാക്കളുടെ വാറന്റിയും സർവീസ് ആനുകൂല്യങ്ങളും തടസ്സമില്ലാതെ ലഭിക്കും. നിലവിൽ അതിർത്തി കടന്ന് യാത്ര ചെയ്യുമ്പോഴോ താമസം മാറുമ്പോഴോ വാഹന ഉടമകൾ നേരിടുന്ന സാങ്കേതിക തടസ്സങ്ങളും അധിക സാമ്പത്തിക ബാധ്യതകളും ഒഴിവാക്കാൻ ഈ ഏകീകൃത സംവിധാനം ഏറെ സഹായകമാകും.
sdfsf


