ബഹ്‌റൈൻ ഫുഡ് ലവേഴ്‌സ് കേക്ക് കോമ്പറ്റീഷൻ വിജയികളെ പ്രഖ്യാപിച്ചു; സമ്മാനദാനം നിർവഹിച്ചു


പ്രദീപ് പുറവങ്കര / മനാമ 

ബഹ്‌റൈനിലെ ഭക്ഷണപ്രേമികളുടെ പ്രമുഖ കൂട്ടായ്മയായ 'ബഹ്‌റൈൻ ഫുഡ് ലവേഴ്‌സ്' സംഘടിപ്പിച്ച ഓൺലൈൻ ക്രിസ്മസ് കേക്ക് കോമ്പറ്റീഷനിലെ വിജയികൾക്കുള്ള സമ്മാനവിതരണവും അംഗങ്ങളുടെ ഒത്തുകൂടലും നടന്നു. ഗുദൈബിയ അന്ദലുസ് ഗാർഡനിൽ വെച്ച് നടന്ന ചടങ്ങിൽ കൂട്ടായ്മയിലെ അഡ്മിൻമാരും കുടുംബാംഗങ്ങളും പങ്കെടുത്തു.

 

 

article-image

വാശിയേറിയ മത്സരത്തിൽ സൂര്യ രാജേഷ് ഒന്നാം സമ്മാനം കരസ്ഥമാക്കി. സലീന റാഫി രണ്ടാം സ്ഥാനവും, രമണി മാരാർ, നസ്‌റീൻ എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു. ബഹ്‌റൈനിലെ പ്രശസ്തനായ ലുലു ഗ്രൂപ്പ് ഷെഫ് സുരേഷ് നായർ, ശ്രീമതി സിജി ബിനു എന്നിവരായിരുന്നു മത്സരത്തിന്റെ വിധിനിർണ്ണയം നടത്തിയത്.

അഡ്മിൻമാരായ ഷജിൽ ആലക്കൽ, വിഷ്ണു സോമൻ, രശ്മി അനൂപ്, നിമ്മി റോഷൻ, സീർഷ എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കൂട്ടായ്മയുടെ വരുംകാല പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചകളും യോഗത്തിൽ നടന്നു. പരിപാടിയുടെ സ്പോൺസർമാരായ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റ്, മോക്ഷ, ഡെലിസ്റ്റോ എന്നിവർക്കും ചടങ്ങിൽ പങ്കെടുത്തവർക്കും അഡ്മിൻ ശ്രീജിത്ത് ഫെറോക് നന്ദി രേഖപ്പെടുത്തി.

article-image

്ു്ിു

You might also like

  • Lulu Exchange
  • Straight Forward

Most Viewed