അയോധ്യയിൽ 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാരത്തിന് നിരോധനം


ശാരിക / ന്യൂഡൽഹി

അയോധ്യ രാമക്ഷേത്രത്തിന് ചുറ്റുമുള്ള 15 കിലോമീറ്റർ പരിധിയിൽ മാംസാഹാരം വിതരണം ചെയ്യുന്നത് അയോധ്യ ഭരണകൂടം നിരോധിച്ചു. ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകൾ വഴി ഈ മേഖലയിൽ നോൺ-വെജ് വിഭവങ്ങൾ എത്തുന്നു എന്ന പരാതിയെത്തുടർന്നാണ് നടപടി. ഹോട്ടലുകൾക്കും കടകൾക്കും ഡെലിവറി കമ്പനികൾക്കും ഇത് സംബന്ധിച്ച് കർശന നിർദ്ദേശം നൽകി.

റാം പാത്ത് ഉൾപ്പെടെയുള്ള മേഖലകളിൽ മദ്യത്തിന്റെയും മാംസത്തിന്റെയും വിൽപന നേരത്തെ തന്നെ നിരോധിച്ചിരുന്നു. നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ നിരന്തര പരിശോധന നടത്തുമെന്നും അസിസ്റ്റന്റ് ഫുഡ് കമ്മീഷണർ അറിയിച്ചു.

article-image

sgdsg

You might also like

  • Lulu Exchange
  • Straight Forward

Most Viewed