ഗ്രൂപ്പ് ചാറ്റുകൾ ഇനി കൂടുതൽ ഉഷാറാകും; പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്പ്


ഷീബ വിജയൻ

പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്പ്. ഗ്രൂപ്പ് ചാറ്റുകൾ കൂടുതൽ ലളിതവും രസകരവുമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ അപ്ഡേറ്റുകൾ. ഒരു ഗ്രൂപ്പിലെ അംഗങ്ങൾക്ക് അവരുടെ ചുമതല രേഖപ്പെടുത്താൻ സഹായിക്കുന്നതാണ് 'മെൻബർ ടാഗ്'. ഉദാഹരണത്തിന്, ഒരു സ്കൂൾ ഗ്രൂപ്പിൽ ഓരോ രക്ഷിതാവിനും കുട്ടിയുടെ പേര് സഹിതം ടാഗ് നൽകാം. ഇത് വലിയ ഗ്രൂപ്പുകളിൽ ആളുകളെ തിരിച്ചറിയാൻ എളുപ്പമാക്കും.

മറ്റൊരു പ്രധാന മാറ്റം 'ടെക്സ്റ്റ് സ്റ്റിക്കറുകൾ' ആണ്. നിങ്ങൾ ടൈപ്പ് ചെയ്യുന്ന ഏത് വാക്കും ഇനി സ്റ്റിക്കറാക്കി മാറ്റി അയക്കാം. കൂടാതെ, ഗ്രൂപ്പുകളിൽ മീറ്റിംഗുകളോ പരിപാടികളോ ഉണ്ടെങ്കിൽ അവ മറക്കാതിരിക്കാൻ 'ഇവന്റ് റിമൈൻഡറുകൾ' മുൻകൂട്ടി സെറ്റ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. ഘട്ടംഘട്ടമായാണ് ഈ അപ്ഡേറ്റുകൾ ഉപയോക്താക്കളിലേക്ക് എത്തുക.

article-image

asddaswdad

You might also like

  • Lulu Exchange
  • Straight Forward

Most Viewed